Friday, April 29, 2011

From Vinayachandran Mash


ഒരു കുട്ടിയും, താന്‍ മോശമാണെന്ന് വിചാരിക്കാറില്ല, സ്വന്തം മകനോ മകളോ പഠിച്ച് നല്ല നിലയില്‍ എത്തണമെന്ന് ആഗ്രഹിക്കാത്ത രക്ഷിതാക്കളും ഉണ്ടാവില്ല. എല്ലാവരുടെയും ഉള്ളിലുണ്ട്, നല്ലൊരു ജീവിതത്തെക്കുറിച്ചുള്ള പ്രതീക്ഷ, പക്ഷെ വണ്ണാന്‍മലക്കാര്‍ക്കിതോന്നുമില്ല. ഓരോ ദിവസവും എങ്ങനെയെങ്കിലും കഴിഞ്ഞുപോണം.

എല്ലാം അറിഞ്ഞുകൊണ്ട് തന്നെ, ആ "മോശപ്പെട്ട നാട്ടില്‍, മോശപ്പെട്ട സ്കൂളില്‍, മോശപ്പെട്ട കുട്ടികളെ" പഠിപ്പിക്കാന്‍ ഞാനെത്തി. സ്കൂളിലെ സഹപ്രവര്‍ത്തകര്‍ എന്നെ പരിഹസിച്ചു, കുട്ടികള്‍ കളിയാക്കി. എനിക്ക് ദേഷ്യമോ സങ്കടമോ തോന്നിയില്ല. കാരണം, കൊച്ചു കൊച്ചു മത്സരങ്ങള്‍ നടത്തി എല്ലാവര്‍കും നോട്ടു ബുക്കുകളും, നാരങ്ങാ മിട്ടായിയും സമ്മാനമായി കൊടുക്കാറുള്ള 'ഒരു മാഷിന്‍റെ നൊമ്പരങ്ങള്‍' എന്‍റെ നെഞ്ഞ്ജിന്‍റെ നെരിപ്പോടില്‍ നീറുന്നുണ്ടായിരുന്നു. അതുകൊണ്ട് പരിഹാസങ്ങളും കുത്തുവാക്കുകളും എന്നെ തളര്‍ത്തിയില്ല.

ആത്മവിശ്വാസം ഇല്ലാത്ത, ആഗ്രഹാങ്ങളില്ലാത്ത 12 കുട്ടികള്‍. അവരെ ഞാന്‍ സ്വപ്നം കാണാന്‍ പഠിപ്പിച്ചു... സ്നേഹിച്ചു... ഒരു പൂവിതള്‍ സമ്മാനമായി കൊടുത്തപ്പോള്‍ അവര്‍ എനിക്ക് ഒരു പൂന്തോട്ടം തന്നെ സമ്മാനിച്ച്‌ നല്‍കി... ആ വൃന്ദാവനത്തിലേക്ക് ഞാന്‍ നിങ്ങളെ സ്നേഹപൂര്‍വ്വം ക്ഷണിക്കുന്നു.
കുടുംബത്തോടോപ്പോം വന്നു അനുഗ്രഹിക്കണം.

സ്വന്തം
വിനയചന്ദ്രന്‍ മാഷ്


No comments:

Post a Comment